
എൻ സി എ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് ഡേവീസ് എ. പാലത്തിങ്കൽ നിർവ്വഹിക്കുന്നു. വർഗീസ് കെ.ഒ, വർഗീസ് കെ.ഒ, സുരേഷ് എം, ജോസഫ് ഇ. എ, സലീഷ് എ. എ, ഹേമചന്ദ്രൻ നായർ, അടൂർ സേധു, സുബ്രഹ്മണ്യൻ പി. ബി, രാജേഷ് പി ആർ, ഫ്രാങ്കോ എം. പി, ജിനോ പൊയ്യാറ, വിവേക് ബാഹുലേയൻ എന്നിവർ എന്നിവർ സമീപം
കൊച്ചി: നിധി നിയമങ്ങളിലെ പല കാര്യങ്ങളും മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് (എം സി എ) അധികൃതർ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും തികച്ചും നിരുത്തരവാദപരവും പ്രതിഷേധാർഹവുണെന്നും ഇത്തരത്തിലുള്ള സമീപനം സംസ്ഥാനത്തെ നൂറുകണക്കിന് നിധി കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും നിധി കമ്പനീസ് അസോസിയേഷൻ്റെ എട്ടാമത് സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
കമ്പനി നിയമം അനുശാസിക്കുന്ന കോമ്പൗണ്ടിംഗ് സൗകര്യം ചെയ്തുകൊടുത്ത് കമ്പനികളെ തടസ്സം കൂടാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവുപോലും മാനിക്കാതെയുള്ള എം സി എയുടെ നടപടികളിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. സാധാരണക്കാരുടെയും ബാങ്കിംഗ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി എത്തിപ്പെടാത്ത ഗ്രാമീണ മേഖലകളിലു ഉള്ളവരുടെയും സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റി കൊടുക്കുന്ന നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്കു തടസ്സം
സൃഷ്ടിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ.
പാലത്തിങ്കൽ പറഞ്ഞു.
വൈസ് പ്രസിഡൻ്റ് ജോസഫ് ഇ.എ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സലീഷ് എ.എ, ട്രഷറർ രാജേഷ് പി. ആർ, വൈസ് പ്രസിഡൻറ് അടൂർ സേധു, സെക്രട്ടറിമാരായ ഗോപൻ ജി. നായർ, സുബ്രഹ്മണ്യൻ പി. ബി, സോണൽ ഭാരവാഹികളായ ഹേമചന്ദ്രൻ നായർ, നിതിഷ് പി. സി, കെ.ഒ വർഗീസ്, ഫ്രാങ്കോ എം. പി എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം, ചർച്ച ക്ലാസുകൾ, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവയായിരുന്നു മറ്റ് പരിപാടികൾ.
ഡേവീസ് എ. പാലത്തിങ്കൽ (പ്രസിഡൻ്റ്), ജേസഫ് ഇ.എ, അടൂർ സേധു (വൈസ് പ്രസിഡൻ്റുമാർ), സലീഷ് എ. എ ( ജനറൽ സെക്രട്ടറി), സുരേഷ് എം, ഗോപൻ ജി. നായർ, സുബ്രമണ്യൻ പി.ബി(സെക്രട്ടറിമാർ), രാജേഷ് പി. ആർ (ട്രഷറർ) എന്നിവരെ പുതിയ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്തു.







